Site icon Janayugom Online

ഹൈദരാബാദില്‍ രൂക്ഷമായ വെള്ളപ്പൊക്കം; ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായി

കനത്ത മഴയെത്തുടര്‍ന്ന് ഹൈദരാബാദില്‍ രൂക്ഷമായ വെള്ളപ്പൊക്കം. നഗരത്തിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം പൂര്‍ണമായും വെള്ളത്തിനടിയിലായി. വീടുകളിലും സ്ഥാപനങ്ങളിലും വെള്ളം കയറിയതിനെത്തുടര്‍ന്ന് പലയിടങ്ങളിലും വലിയ വെള്ളക്കെട്ടുകൾ രൂപപ്പെട്ട അവസ്ഥയാണ്. ശക്തമായ ഒഴുക്കില്‍പ്പെട്ട് രണ്ടുപേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രി നഗരത്തില്‍ 10–12 സെന്റീമീറ്റര്‍ മഴയാണ് പെയ്തത്. ഇതിന്റെ ഫലമായി താഴ്ന്ന പ്രദേശങ്ങളിൽ മിക്കയിടത്തും വീടുകളിലേക്ക് വെള്ളം കയറി.

വെള്ളപ്പൊക്കത്തിന്റെ ഭീകരത വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. നഗരത്തിലെ ഭക്ഷണശാലകളിലടക്കം വെള്ളം കയറിയതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉപഭോക്താക്കളുടെ കണങ്കാലിനൊപ്പം വെള്ളം ഉയർന്ന ഭക്ഷണശാലയുടെ ദൃശ്യങ്ങള്‍ വാര്‍ത്താ ഏജന്‍സി എഎന്‍ഐ പുറത്തുവിട്ടു. നിര്‍ത്തിയിട്ടിരുന്ന വാഹനങ്ങള്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഒഴുകിപ്പോകുന്നതിന്റെ വീഡിയോകളും പുറത്തെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും സെപ്റ്റംബര്‍— ഒക്ടോബര്‍ മാസങ്ങളില്‍ ശക്തമായ വെള്ളപ്പൊക്കം നഗരവാസികളെ ദുരിതത്തിലാക്കിയിരുന്നു.

ENGLISH SUMMARY:flood dan­ger in Hyder­abad; Two peo­ple are missing
You may also like this video

Exit mobile version