Site iconSite icon Janayugom Online

അസമിൽ മിന്നൽപ്രളയം; 24,681 ആളുകളെ മാറ്റിപ്പാർപ്പിച്ചു

അസമിൽ മിന്നൽപ്രളയം. ആറു ജില്ലകളിലെ 94 ഗ്രാമങ്ങളെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 24,681 ആളുകളെയാണ് മാറ്റി പാർപ്പിച്ചത്. ശനിയാഴ്ച വരെ തുടർച്ചയായി പെയ്ത മഴയാണ് അസമില്‍ പ്രളയത്തിന് കാരണമായത്.

ദിമാ ഹസോ ജില്ലയിലെ ഹാഫ് ലോങ് പ്രദേശത്ത് മണ്ണിടിച്ചിലിൽ ഒരു സ്ത്രീ ഉൾപ്പെടെ മൂന്ന് പേർ മരിച്ചു. കാച്ചർ, ധേമാജി, ഹോജായ്, കർബി ആംഗ്ലോങ് വെസ്റ്റ്, നാഗോൺ, കാംരൂപ് ജില്ലകളാണ് പ്രളയക്കെടുതി നേരിടുന്നത്.

വിവിധയിടങ്ങളിലെ 12 ഗ്രാമങ്ങളിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. ഹാഫ് ലോങ് മേഖലയിൽ കുത്തൊഴുക്കിൽ റോഡ് ഒലിച്ചുപോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. അയൽ സംസ്ഥാനങ്ങളായ മേഘാലയ, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലും രണ്ടു ദിവസമായി ശക്തമായ മഴ തുടരുകയാണ്. പല നദികളും കരകവിഞ്ഞു.

Eng­lish summary;flood in assam

You may also like this video;

Exit mobile version