ഡല്‍ഹി ഐ.എ.എസ് കോച്ചിംഗ് സെന്ററിലെ ബേസ്‌മെന്റിലുണ്ടായ വെള്ളപ്പൊക്കത്തില്‍ മലയാളിയടക്കം വിദ്യാര്‍ത്ഥികള്‍ മരണപ്പെട്ട സംഭവത്തില്‍ പ്രതികരണവുമായി ഡല്‍ഹി മേയര്‍.വിദ്യാര്‍ഥികളെ ബേസ്‌മെന്റില്‍ പഠിപ്പിച്ചിരുന്നത് നിയമവിരുദ്ധമായിട്ടാണെന്ന് മേയര്‍ പറഞ്ഞു.ഇന്നലെയാണ് ഓള്‍ഡ് രാജേന്ദര്‍ നഗറിലെ റാവുസ് ഐ.എ.എസ് കോച്ചിംഗ് സെന്ററില്‍ ബേസ്‌മെന്റില്‍ വെള്ളപ്പൊക്കമുണ്ടാകുകയും അത് ഭീകരമായതോടെ മുങ്ങല്‍ വിദഗ്ധരുടെ സഹായചം ആവശ്യമാകുകയും ആയിരുന്നു.ഒരാഴ്ച മുന്‍പ് സ്ഥലത്ത് മഴ ഉണാടയപ്പോള്‍ സമാനമായ സംഭവം ഉണ്ടായതായി ചില വിദ്യാര്‍ഥികള്‍ പറയുന്നു.കോച്ചിംഗ് സെന്ററിന്റെ ഉടമസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു.മലയാളിയടക്കം 3 കുട്ടികള്‍ വെള്ളപ്പൊക്കത്തില്‍ മരണപ്പെട്ടു.ദുരന്തം നടക്കാനിടയായ അശ്രദ്ധയില്‍ ഏതെങ്കിലും എം.സി.ഡിഓഫീസര്‍മാര്‍ക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കാന്‍ ഡല്‍ഹി മേയര്‍ ഷെല്ലി ഒബ്‌റോയ് ഉത്തരവിട്ടു.
English Summary;Flood in Delhi Coaching Centre; Children were taught in the basement illegally
You may also like this video