Site iconSite icon Janayugom Online

സംസ്ഥാനത്ത് പ്രളയ സാധ്യതാ മുന്നറിയിപ്പ്; വിവിധ നദീതീരങ്ങളിലുള്ളവർക്ക് ജാഗ്രതാ നിർദ്ദേശം

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ പ്രളയ സാധ്യതാ മുന്നറിയിപ്പുമായി അധികൃതർ. അപകടകരമായ രീതിയിൽ ജലനിരപ്പുയരുന്നതിനെ തുടർന്ന് സംസ്ഥാന ജലസേചന വകുപ്പും കേന്ദ്ര ജല കമ്മീഷനും എട്ട് ജില്ലകളിലെ വിവിധ നദികളിൽ ജാഗ്രതാ നിർദേശം പ്രഖ്യാപിച്ചു. താഴെ പറയുന്ന നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്നാണ് നിർദ്ദേശം.

കാസർകോട് ജില്ലയിലെ മഞ്ചേശ്വരം(മഞ്ചേശ്വരം സ്റ്റേഷൻ), മൊഗ്രാൽ(മധുർ സ്റ്റേഷൻ) എന്നിവിടങ്ങളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
കണ്ണൂർ ജില്ലയിലെ പെരുമ്പ (കൈതപ്രം റിവർ സ്റ്റേഷൻ), കാസർകോട് ജില്ലയിലെ ഉപ്പള(ഉപ്പള സ്റ്റേഷൻ), നീലേശ്വരം (ചായ്യോം റിവർ സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ മണിമല (തോന്ദ്ര സ്റ്റേഷൻ) എന്നിവിടങ്ങളില്‍ ഓറഞ്ച് അലേർട്ടും പ്രഖ്യാപിച്ചു.

യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുള്ള നദികളും സ്ഥലങ്ങളും: തിരുവനന്തപുരം ജില്ലയിലെ വാമനപുരം (മൈലംമൂട് സ്റ്റേഷൻ), നെയ്യാർ (അരുവിപ്പുറം സ്റ്റേഷൻ-CWC), കരമന (വെള്ളൈകടവ് സ്റ്റേഷൻ-CWC), കൊല്ലം ജില്ലയിലെ പള്ളിക്കൽ (ആനയടി സ്റ്റേഷൻ), പത്തനംതിട്ട ജില്ലയിലെ പമ്പ (ആറന്മുള സ്റ്റേഷൻ), അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ), പമ്പ (മടമൺ സ്റ്റേഷൻ-CWC), ഇടുക്കി ജില്ലയിലെ തൊടുപുഴ (മണക്കാട് സ്റ്റേഷൻ-CWC), എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ (തൊടുപുഴ സ്റ്റേഷൻ), തൃശൂർ ജില്ലയിലെ കരുവന്നൂർ (കുറുമാലി & കരുവന്നൂർ സ്റ്റേഷൻ), കണ്ണൂർ ജില്ലയിലെ കവ്വായി (വെല്ലൂർ റിവർ സ്റ്റേഷൻ), കാസർകോട് ജില്ലയിലെ കരിയങ്കോട് (ഭീമനടി സ്റ്റേഷൻ) എന്നിവയാണ്.

Exit mobile version