Site iconSite icon Janayugom Online

കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ വെള്ളപ്പൊക്കം;വിമാനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് വെള്ളക്കെട്ടുള്ള ടാക്സി വേകളില്‍

പശ്ചിമബംഗാള്‍ തലസ്ഥാനവും അതിന്‍റെ ചുറ്റുമുള്ള ജില്ലകളും വെള്ളത്തിലായിട്ടും കൊല്‍ക്കത്ത നേതാജി സുഭാഷ് ചന്ദ്ര ബോസ് ഇന്‍റര്‍നാഷണല്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ സുഗമമായി മുന്നോട്ട് പോകുന്നു.എയര്‍പോര്‍ട്ടിലെ റണ്‍വേകളും ടാക്സി വേകളും പ്രളയത്തിലായതായാണ് അവിടെ നിന്നും ലഭിക്കുന്ന ദൃശ്യങ്ങളില്‍ നിന്ന് മനസ്സിലാകുന്നത്.ഹൗറ,സോള്‍ട്ട് ലേക്ക്,ബറാക്പൂര്‍ ഉള്‍പ്പെടെയുള്ള കല്‍ക്കട്ടയുടെ അയല്‍പ്രദേശങ്ങളെല്ലാം തുടര്‍ച്ചയായി മഴപെയ്തത് മൂലം വെള്ളത്തിലാണ്.ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് ആഴത്തിലുള്ള മഴയായി മാറുകയായിരുന്നു.

കാലാവസ്ഥ നിരീക്ഷകര്‍ പറയുന്നതനുസരിച്ച്  ഈ ന്യൂനമര്‍ദ്ദം ശക്തിയുള്ള മണ്‍സൂണായി മാറി ബിഹാറിലേക്കും ഉത്തര്‍പ്രദേശിലേക്കും നീങ്ങിക്കൊണ്ടിരിക്കുകയാണ്.ഇത് പശ്ചിമ ബംഗാളിന്‍റെ തെക്കന്‍ ജില്ലകളില്‍ ഇടതടവില്ലാത്ത മഴ ഉണ്ടാകുന്നതിന് കാരണമാകുന്നു.കൊല്‍ക്കത്തയുടെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്.നിലവിലെ സ്ഥിതി ഒരു ദിവസം മുഴുവന്‍ നിലനില്‍ക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു.

Eng­lish Summary;Flooding at Cal­cut­ta air­port; planes parked on water­logged taxiways
You may also like this video

Exit mobile version