എ സി റോഡിലെ വെള്ളക്കെട്ടിന് പരിഹാരം ഉണ്ടാക്കണമെന്ന് ആവശ്യപ്പെട്ട് എഐവൈഎഫ് കുട്ടനാട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിക്കൂട്ടുമ്മ മുതൽ ഒന്നാംകര വരെ വെള്ളത്തിൽ നീന്തി പ്രതിഷേധിച്ചു. തുടർന്ന് നടന്ന പ്രതിഷേധ ധർണ്ണ സിപിഐ കുട്ടനാട് മണ്ഡലം സെക്രട്ടറി കെ ഗോപിനാഥൻ ഉദ്ഘാടനം ചെയ്തു.
എഐവൈഎഫ് കുട്ടനാട് മണ്ഡലം പ്രസിഡന്റ് എം സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. മുട്ടാർ ഗോപാലകൃഷ്ണൻ, കെ വി ജയപ്രകാശ്, ബി ലാലി, ആനന്ദൻ, തോമസ് ജോസഫ്, എം വി വിശ്വംഭരൻ, എം എസ് ശ്രീകാന്ത് എന്നിവർ സംസാരിച്ചു. ചിക്കു കാരിപ്പരമ്പിൽ സ്വാഗതവും ഹരികൃഷ്ണൻ നന്ദിയും പറഞ്ഞു.