അസമിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും പ്രളയം അതിരൂക്ഷമായി തുടരുന്നു. അസമില്‍ മാത്രം മഴക്കെടുതിയില്‍ മരിച്ചവരുടെ എണ്ണം 73 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 4462 ഗ്രാമങ്ങൾ വെള്ളത്തിനടിയിലായെന്നാണ് റവന്യൂ വകുപ്പിന്റെ പ്രാഥമിക വിലയിരുത്തൽ. 43 ലക്ഷം പേരെ പ്രളയം ബാധിച്ചു. 744 ദുരിതാശ്വാസ കാമ്പുകളിലായി 1.90 ലക്ഷം പേരെ പാര്‍പ്പിച്ചിട്ടുണ്ട്.
മനുഷ്യര്‍ക്കൊപ്പം തന്നെ മൃഗങ്ങളും പ്രളയത്തിൽ വലയുകയാണ്. അയൽസംസ്ഥാനങ്ങളായ മേഘാലയ, ത്രിപുര, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും വ്യാപക നാശനഷ്ടങ്ങളുണ്ടായി.
അസമിൽ പ്രളയ രക്ഷാ പ്രവർത്തനത്തിനിടെ രണ്ട് പൊലീസുകാർ മരിച്ചു. നഗാവ് ജില്ലയിൽ ഞായറാഴ്ചയാണ് ഇവര്‍ ഒഴുക്കിൽ പെട്ടത്. എസ്ഐ സമുജ്ജൽ കകോടിയും കോൺസ്റ്റബിൾ രാജീബ് ബൊർദൊലോയി എന്നിവരുടെ മൃതദേഹങ്ങൾ ഇന്നലെ കണ്ടെടുത്തു. മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ അടിയന്തരയോഗം വിളിച്ചുചേര്‍ത്ത് സംസ്ഥാനത്തെ പ്രളയസ്ഥിതി വിലയിരുത്തി.
നഗോണിലെ കാംപുരില്‍ കോപ്‌ലി നദിയിലെ ജലനിരപ്പ് അപകടനിലയ്ക്കു മുകളിലാണ്. നിമാട്ടിഘാട്ട്, തേസ്പുര്‍സ ഗുവാഹട്ടി, കാംരൂപ്, ഗോല്‍പാര, ദുബ്രി എന്നിവിടങ്ങളില്‍ ബ്രഹ്മപുത്ര നദി കരകവിഞ്ഞൊഴുകുകയാണ്. നഗരപ്രദേശങ്ങളായ ബര്‍പേട്ട, കച്ചാര്‍, ദരാങ്, കരിംഗഞ്ച്, നല്‍ബാരി, ഉദല്‍ഗരി എന്നിവിടങ്ങളിലും വെള്ളപ്പൊക്കം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
പ്രളയത്തെയും മണ്ണിടിച്ചിലിനെയും തുടര്‍ന്ന് ഏപ്രില്‍ മുതല്‍ 110 മരണങ്ങളാണ് അസം, മേഘാലയ അരുണാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തത്.
english summary;Floods: Death toll rises to 73 in Assam
You may also like this video: