Site icon Janayugom Online

അസമില്‍ വെള്ളപ്പൊക്കം: അരലക്ഷത്തോളം പേര്‍ ദുരിതത്തില്‍

flood

അസമിലെ മോറിഗാവിൽ വെള്ളപ്പൊക്കം രൂക്ഷമായി തുടരുന്നതായി റിപ്പോർട്ട്. 150 ഗ്രാമങ്ങളിലെ 45000ത്തോളം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. 105 ഗ്രാമങ്ങള്‍ അതീവ ദുരിതത്തിലാണ്. 3059 ഹെക്ടിലധികം വിളകൾ വെള്ളത്തിനടിയിലായി. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ഉയർന്നതാണ് വെള്ളപ്പൊക്കത്തിന് കാരണമായത്.

വീടുകളിൽ വെള്ളം കയറിയതോടെ റോഡിൽ ഷെഡ് കെട്ടിയാണ് ജനങ്ങള്‍ താമസിക്കുന്നത്. നിരവധി പ്രതിസന്ധികളാണ് പല കുടുംബങ്ങളും നേരിടുന്നതെന്നും പ്രദേശത്തെ നൂറോളം കുടുംബങ്ങൾ ദുരിതത്തിലാണെന്നും കച്ചാസില നിവാസി പ്രേംചന്ദ് മണ്ഡാൽ പറഞ്ഞു. ബ്രഹ്മപുത്ര നദിയിൽ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. വെള്ളപ്പൊക്കം ഞങ്ങളുടെ വീടുകൾ വിഴുങ്ങി. ഈ പ്രദേശത്ത് മാത്രം ഏകദേശം നൂറോളം കുടുംബങ്ങൾ ദുരിതമനുഭവിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

അസം ദുരന്ത നിവാരണ വകുപ്പ് പുറത്തുവിട്ട കണക്കുകൾ പ്രകാരം 818 ഗ്രാമങ്ങളിലായി 22,000 ഹെക്ടർ വിളകൾക്ക് നാശം സംഭവിച്ചിട്ടുണ്ട്. ദുരിതബാധിത പ്രദേശങ്ങളിൽ 153 ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. അതേസമയം ദുരിതബാധിതരായ കർഷകർക്ക് മതിയായ ധനസഹായം ഉറപ്പാക്കുമെന്നും പുനരധിവാസ പദ്ധതികൾ നടപ്പാക്കുമെന്നും അസം കാർഷിക മന്ത്രി അടൽ ബോറ അറിയിച്ചു. 

Eng­lish Sum­ma­ry: Floods in Assam

You may also like this video

Exit mobile version