ദക്ഷിണാഫ്രിക്കയിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം 400 ആയി ഉയര്‍ന്നു. 27 പേരെ ഇനിയും കണ്ടെത്താനുണ്ടെന്ന് ദുരന്തനിവാരണ സേന അറിയിച്ചു. കെട്ടിടാവിശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി ആളുകള്‍ കുടുങ്ങിക്കിടക്കുന്നുണ്ടെന്നും മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യത യുണ്ടെന്നും പ്രാദേശിക ഭരണകൂടം അറിയിച്ചു. 4,0000 ആളുകള്‍ ഭവനരഹിതരായതായാണ് അധികൃതരുടെ കണക്ക്.
ദക്ഷിണാഫ്രിക്കയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്രയധികം മരണസംഖ്യയും നാശനഷ്ടങ്ങളും സംഭവിച്ച പ്രളയം ഉണ്ടാകുന്നത്. തെക്കുകിഴക്കന്‍ മേഖലയായ ക്വാസുലു- നതാല്‍ പ്രവിശ്യയിലെ ഡര്‍ബനിലാണ് പ്രളയം കൂടുതല്‍ നാശം വിതച്ചത്. 35 ലക്ഷം ജനസംഖ്യയുള്ള നഗരമാണ് ഡര്‍ബന്‍.
English Summary:Floods in South Africa; The death toll rose to 400
You may also like this video