Site iconSite icon Janayugom Online

മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ 36 മരണം

വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ അതിശക്തമായ മഴ തുടരുന്നു. മേഘാലയയിലും അസമിലും പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 36 ആയി. തുടർച്ചയായ അഞ്ചാംദിനവും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ മഴ ശക്തമാണ്. അസമിൽ ഇതുവരെ 28 ജില്ലകളിലായി 19 ലക്ഷം ആളുകളെ പ്രളയം ബാധിച്ചതായാണ് റിപ്പോര്‍ട്ട്.

ബാലാജി ജില്ലയിൽ മാത്രം മൂന്ന് ലക്ഷത്തിലധികം പേരെ പ്രളയം ബാധിച്ചു. കൃഷിയിടങ്ങളിലും വ്യാപക നാശനഷ്ടം ഉണ്ടായി. 43,338 ഹെക്ടർ വിളകൾ നശിച്ചു.

373 ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ഇതുവരെ ഒരു ലക്ഷത്തിലേറെ ആളുകളെ മാറ്റി പാർപ്പിച്ചു. പ്രധാനപ്പെട്ട നദികളിലെയെല്ലാം ജലനിരപ്പ് അപകട നിലയെക്കാൾ മുകളിലാണ്. ശക്തമായ മഴയേ തുടർന്ന് മേഘാലയ, അസം, അരുണാചൽപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ പ്രഖ്യാപിച്ച റെഡ് അലർട്ട് നാളെ വരെ തുടരും.

Eng­lish summary;Floods kill 31 in Megha­laya and Assam

You may also like this video;

Exit mobile version