Site iconSite icon Janayugom Online

ലിബിയയെ തകര്‍ത്ത് വെള്ളപ്പൊക്കം: 2000ത്തിലധികം പേര്‍ മരിച്ചു

floodflood

കനത്ത കൊടുങ്കാറ്റിനെയും മഴയെയും തുടർന്ന് കിഴക്കൻ ലിബിയയിലെ ഡെർന നഗരത്തിൽ ഉണ്ടായ വൻ വെള്ളപ്പൊക്കത്തിൽ 2000ത്തിലധികം ആളുകൾ മരിക്കുകയും ആയിരക്കണക്കിന് ആളുകളെ കാണാതാവുകയും ചെയ്തു.

കൊടുങ്കാറ്റിനെത്തുടര്‍ന്ന് ഡെർനയ്ക്ക് മുകളിലുള്ള അണക്കെട്ടുകൾ തകർന്നതിനെ തുടർന്നാണ് ദുരന്തം. ദുരന്തത്തിൽ ഏകദേശം 6000 പേരെ കാണാതായതായി ലിബിയൻ നാഷണൽ ആർമിയുടെ വക്താവ് ടെലിവിഷൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ലിബിയയിലെ യുഎസ് എംബസി യുഎൻ, ലിബിയൻ അധികാരികളുമായി സമ്പർക്കം പുലർത്തുന്നുണ്ടെന്നും ദുരിതബാധിത പ്രദേശങ്ങളിലേക്ക് എങ്ങനെ സഹായം എത്തിക്കണമെന്ന് ആലോചിക്കുന്നതായും കൂട്ടിച്ചേര്‍ത്തു.

Eng­lish Sum­ma­ry: Floods rav­age Libya: over 2,000 dead

You may also like this video

Exit mobile version