Site iconSite icon Janayugom Online

ഫ്ലോറിഡയില്‍ വെടിവയ്പ്: നാല് കറുത്തവംശജര്‍ കൊല്ലപ്പെട്ടു

murdermurder

അമേരിക്കയിലെ ഫ്ലോറിഡയിലുണ്ടായ വെടിവയ്പില്‍ നാല് കറുത്തവംശജർ കൊല്ലപ്പെട്ടു. കൃത്യത്തിന് ശേഷം ഇരുപതുകാരനായ അക്രമി സ്വയം വെടിവച്ച് മരിച്ചു. വംശവെറിയാണ് ആക്രമണത്തിന് പിന്നിലെന്ന് അമേരിക്കന്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥരീകരിച്ചു. ശനിയാഴ്ച ഫ്ലോറിഡയിലെ ജാക്സൺ വില്ലയിലായിരുന്നു ആക്രമണമുണ്ടായത്. പ്രതിയുടെ ബാഗിൽനിന്ന് വംശീയ പരാമർശങ്ങളടങ്ങിയ രേഖകളും പൊലീസ് കണ്ടെടുത്തു. കറുത്ത വര്‍ഗക്കാർക്കായുള്ള എഡ്വേര്‍ഡ് വാട്ടേഴ്‌സ് യൂണിവേഴ്‌സിറ്റിക്ക് സമീപത്തെ കടയിലാണ് വെടിവയ്പുണ്ടായത്. 

മുഖംമൂടി ധരിച്ചെത്തിയ പ്രതി ഒറ്റയ്ക്കാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. എആര്‍-15 തോക്കാണ് കൃത്യത്തിനായി ഉപയോഗിച്ചത്. ബോസ്റ്റണ്‍, ചിക്കാഗോ, ഒക്‌ലഹോമ എന്നിവിടങ്ങളിലും ഈ ആഴ്ചയില്‍ വെടിവയ്പ് നടന്നിരുന്നു. അമേരിക്കയില്‍ ഈ വര്‍ഷം ഇതുവരെ 470 വെടിവയ്പുകള്‍ നടന്നിട്ടുണ്ട്. ഇവയില്‍ കൂട്ടവെടിവയ്പ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2013ന് ശേഷം ഇതാദ്യമായാണ് രാജ്യത്ത് ഇത്രയധികം വെടിവയ്പുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.

Eng­lish Sum­ma­ry: Flori­da shoot­ing: Four blacks killed

You may also like this video

Exit mobile version