Site iconSite icon Janayugom Online

ബ്രിട്ടനുപിന്നാലെ അയര്‍ലന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു

IrelandIreland

അയര്‍ലന്‍ഡും കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നു. കഴിഞ്ഞയാഴ്ച യൂറോപ്പിലെ കോവിഡ് വ്യാപനത്തിന്‍റെ ഏറ്റവും കൂടിയ രണ്ടാമത്തെ നിരക്ക് അയർലൻഡിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതിനു പിന്നാലെയാണ് ഇപ്പോൾ നിയന്ത്രണങ്ങൾ നീക്കുമെന്ന പ്രഖ്യാപനം വന്നിരിക്കുന്നത്. മികച്ച രീതിയിൽ വാക്സിനേഷൻ നടപ്പാക്കിയ രാജ്യം കൂടിയാണ് അയർലൻഡ്. അതുകൊണ്ടു തന്നെ കോവിഡ് ബാധിച്ചു ഗുരുതരമാകുന്ന കേസുകളുടെ എണ്ണം വളരെ കുറഞ്ഞുവെന്നും അതിനാലാണ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതെന്നുമാണ് അധികൃതരുടെ വിശദീകരണം.

ശനിയാഴ്ച മുതൽ ബഹുഭൂരിപക്ഷം നിയന്ത്രണങ്ങളും പിൻവലിക്കുമെന്നാണ് പ്രധാനമന്ത്രി മൈക്കിൾ മാർട്ടിൻ പ്രഖ്യാപിച്ചിരിക്കുന്നത്.
അതേസമയം, കടകളിലും പൊതുഗതാഗത സംവിധാനങ്ങളിലും ഫെബ്രുവരി അവസാനം വരെ മാസ്ക് ധരിക്കണം എന്ന നിബന്ധന നിലനിൽക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഫെബ്രുവരിക്കു ശേഷം മാസ്കും ഒഴിവാക്കാനാണ് ആലോചന. നേരത്തെ ഇംഗ്ലണ്ട് മാസ്ക് അടക്കമുള്ള കോവിഡ് നിയന്ത്രണ ഉപാധികളെല്ലാം നീക്കുമെന്നു പ്രഖ്യാപിച്ചിരുന്നു.

Eng­lish Sum­ma­ry: Fol­low­ing in the foot­steps of Britain, Ire­land also with­drew its covid restrictions

You may like this video also

Exit mobile version