Site iconSite icon Janayugom Online

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധ: ഒരു കുടുംബത്തിലെ ഏഴുപേര്‍ ചികിത്സ തേടി

ബിരിയാണിയില്‍ നിന്ന് ഭക്ഷ്യവിഷബാധയേറ്റ ഒരു കുടുംബത്തിലെ ഏഴുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൃശൂരിലെ ഒരു മാളില്‍ നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് ദേഹാസ്വാസ്ഥ്യമുണ്ടായത്.

കാട്ടൂര്‍ കരാഞ്ചിറ സ്വദേശികളായ പാപ്പശേരി ഓമന (65), ആന്റണി (13), എയ്ഞ്ചല്‍ (8), അയന (7), ആഡ്രിന (6), ആരോണ്‍ (10), ആന്‍ ഫിയ (3) എന്നിവരാണ് കാട്ടൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടിയത്. തൃശൂര്‍ ശോഭാ സിറ്റിയിലെ മാം ബിരിയാണി ഹട്ടില്‍ നിന്ന് ഇന്നലെ രാത്രിയിലാണ് ഇവര്‍ ബിരിയാണി കഴിച്ചത്. 

ഇന്ന് പുലര്‍ച്ചെയോടെ ദേഹാസ്വസ്ഥ്യമുണ്ടായതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു ഇവര്‍. 

Eng­lish Sum­ma­ry: Food poi­son­ing from biryani: Sev­en mem­bers of a fam­i­ly seek treatment

You may also like this video

Exit mobile version