Site iconSite icon Janayugom Online

തൃശൂരില്‍ ഭക്ഷ്യവിഷബാധ: ഗൃഹനാഥന്‍ മരിച്ചു, മൂന്ന് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

sasisasi

തൃശൂരില്‍ ഭക്ഷ്യവിഷബാധയെത്തുടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. അവണൂരിലാണ് സംഭവം. വീട്ടിൽ നിന്നും കഴിച്ച ഭക്ഷണത്തില്‍ നിന്നുതന്നെയാണ് വിഷബാധയേറ്റതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമ്മാനത്ത് വീട്ടിൽ ശശീന്ദ്രനാണ് (57) മരിച്ചത്. ഭാര്യ ഗീതയടക്കം മൂന്ന് പേർ മെഡിക്കൽ കോളജ് ഹോസ്പ്പിറ്റലിലും ശശീന്ദ്രന്റെ അമ്മ കമലാക്ഷി സ്വകാര്യ മെഡിക്കൽ കോളജിലും ചികിത്സ തേടി. 

ഭാര്യക്കും അമ്മക്കുമൊപ്പം വീട്ടിൽ ജോലിക്കെത്തിയ രണ്ട് തെങ്ങുകയറ്റ തൊഴിലാളികളായ ശ്രീരാമചന്ദ്രൻ, ചന്ദ്രൻ എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുളളത്. വീട്ടിൽ നിന്ന് ഇഡലി കഴിച്ചവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എല്ലാവർക്കും സമാനമായ അസ്വസ്ഥതകളാണ് ഉണ്ടായത്. രക്തം ഛർദിച്ച് അവശനായി എത്തിച്ച ശശീന്ദ്രൻ മെഡിക്കൽ കോളജ് ആശുപത്രിയിൽവച്ച് മരിക്കുകയായിരുന്നു. 

Eng­lish Sum­ma­ry: Food poi­son­ing in Thris­sur: House­hold­er dies, three admit­ted to hospital

You may also like this video

Exit mobile version