Site iconSite icon Janayugom Online

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനില്‍ ഭക്ഷണാവശിഷ്ടങ്ങല്‍ നിലത്ത് ചിതറിയ നിലയില്‍; വീഡിയോ വൈറലായതിന് പിന്നാലെ വിമര്‍ശനം

വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിന്റെ ഉദ്ഘാടനത്തിന് പിന്നാലെ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ് യാത്രക്കാര്‍. വിമാനയാത്രയ്ക്ക് സമാനമായ അനുഭവം യാത്രക്കാർക്ക് നൽകുമെന്ന വിശദീകരണവുമായിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ട്രെയിൻ ഉദ്ഘാടനം ചെയ്തത്. യാത്രക്കാർ ഭക്ഷണാവശിഷ്ടങ്ങൾ നിലത്തെറിഞ്ഞ നിലയിലുള്ള വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ നിറയുന്നത്. രാജ്യത്തിന് അഭിമാനമായ പുത്തൻ ട്രെയിനിന്റെ ഉദ്ഘാടനം കഴിഞ്ഞു മണിക്കൂറുകൾക്കുള്ളിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന് ഇത്തരം മോശം അനുഭവങ്ങൾ ഉണ്ടാകുന്നതിൽ ഏറെ പ്രതിഷേധമാണ് ഉയരുന്നത്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനിൽ നിലത്തായി ചിതറിക്കിടക്കുന്ന പ്ലാസ്റ്റിക് ഭക്ഷണ പൊതികളും സ്പൂണുകളും വിഡിയോയിൽല കാണാം. യാത്രക്കാർ വലിച്ചെറിയുന്ന മാലിന്യങ്ങൾ പുതിയ ട്രെയിനിന്റെ ശോഭകെടുത്തുമെന്നാണ് ജനങ്ങള്‍ വിമര്‍ശിക്കുന്നത്. അതേസമയം പണം നൽകിയാൽ പൗരബോധം വാങ്ങാൻ കഴിയില്ലെന്നും പണത്തിന് വിദ്യാഭ്യാസവുമായി ബന്ധമില്ലെന്നും ജനങ്ങള്‍ പ്രതികരിച്ചു.

Exit mobile version