ഭക്ഷ്യസുരക്ഷാ നിയമപ്രകാരം പാവപ്പെട്ടവർക്ക് നൽകുന്ന ഭക്ഷ്യധാന്യങ്ങൾ നിർത്തലാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിൽ സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് ആശങ്ക രേഖപ്പെടുത്തി. തീരുമാനം ദരിദ്രരെ പ്രതികൂലമായി ബാധിക്കുകയും ഭക്ഷ്യധാന്യ ആവശ്യങ്ങൾക്കായി അവര്‍ വിപണിയെ ആശ്രയിക്കുവാന്‍ നിര്‍ബന്ധിതമാകുകയും ചെയ്യും. അതേസമയം കുറഞ്ഞ താങ്ങുവില (എംഎസ്‌പി) ഉറപ്പുനൽകണമെന്ന ആവശ്യം കര്‍ഷകര്‍ ഉന്നയിക്കുമ്പോള്‍ ഭാവിയിൽ എംഎസ്‌പി നിർത്തലാക്കുമെന്നാണ് സര്‍ക്കാര്‍ തീരുമാനം സൂചിപ്പിക്കുന്നത്. ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള ഭക്ഷ്യധാന്യ വിതരണം നിർത്തലാക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടു.