Site iconSite icon Janayugom Online

ഖത്തര്‍ ലോകകപ്പിനുള്ള ഫുട്ബോള്‍ ‘അൽ റിഹ്‍ല’ റെഡി

ഈ വര്‍ഷം ഖത്തറില്‍ നടക്കുന്ന ഫിഫ ലോകകപ്പില്‍ കളിക്കാനുപയോഗിക്കുന്ന ഫുട്ബോൾ പുറത്തിറക്കി അഡിഡാസ്. ‘അൽ റിഹ്‍ല’ എന്നു പേരിട്ടിരിക്കുന്ന പന്ത് ഫുട്ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയതാണെന്നാണു നിർമ്മാതാക്കള്‍ അവകാശപ്പെടുന്നത്. അല്‍ റിഹ്‌ല എന്നത് അറബി വാക്കാണ്. യാത്ര എന്നാണ് ഈ വാക്കിന്റെ അര്‍ത്ഥം. സൗദി അറേബ്യയുടെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പന്ത് നിര്‍മ്മിച്ചിരിക്കുന്നത്.

അഡിഡാസിന്റെ വെബ്സൈറ്റിൽ പന്തു വാങ്ങാൻ സാധിക്കും. കമ്പനിയുടെ റീട്ടെയില്‍ ഷോപ്പുകളിലും പന്തു ലഭ്യമാണ്. തുടർച്ചയായി 14–ാം വട്ടമാണ് ജർമ്മൻ കമ്പനി ലോകകപ്പ് ഫുട്ബോൾ മത്സരങ്ങൾക്കുള്ള പന്ത് ഡിസൈൻ ചെയ്യുന്നത്. ആധുനിക ഫുട്‌ബോളില്‍ കളിയുടെ വേഗം വര്‍ധിക്കുന്നതിനാല്‍ പന്തിന്റെ വേഗവും കൃത്യതയും സ്ഥിരതയും നിര്‍ണായകമാണെന്ന് അഡിഡാസ് ഡിസൈന്‍ ഡയറക്ടര്‍ ഫ്രാന്‍സിസ്‌ക ലോഫല്‍മന്‍ അറിയിച്ചു.

Eng­lish Summary:Football ‘Al Rih­la’ ready for Qatar World Cup
You may also like this video

Exit mobile version