Site icon Janayugom Online

കാർഷിക സർവ്വകലാശാല വിദ്യാർത്ഥികൾക്ക്; ഇനി ഓസ്‌ട്രേലിയയിൽ പഠിക്കാം

കേരള കാർഷിക സർവ്വകലാശാലയും ഓസ്‌ട്രേലിയയിലെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായുള്ള വിദ്യാഭ്യാസ ഗവേഷണ രംഗങ്ങളിലെ സഹകരണം വിപുലമാക്കുന്നു. ഇന്ത്യയിലെ വിവിധ കാർഷിക സർവ്വകലാശാലകളിലെ വൈസ് ചാൻസലർമാരും കാർഷിക ഗവേഷണ കൗൺസിലിലെ മുതിർന്ന ശാസ്ത്രജ്ഞരും നബാർഡ് ഉദ്യോഗസ്ഥരും അടങ്ങുന്ന ഇന്ത്യൻ സംഘത്തിന്റെ വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി സന്ദർശനത്തിലാണ് ഇത് സംബന്ധിച്ച ധാരണയുണ്ടായത്.

കേരള കാർഷിക സർവ്വകലാശാല വൈസ് ചാൻസലറും കൃഷി വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയുമായ ഡോ.ബി അശോക് ഐഎഎസും സംഘത്തിന്റെ ഭാഗമായിരുന്നു. വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റി വൈസ് ചാൻസലർ പ്രൊഫ.ബർണി ഗ്ലോവർ, ഡെപ്യൂട്ടി വൈസ് ചാൻസലർ പ്രൊഫ ഡെബോറ സ്വീനി, പ്രൊഫ. ഇയാൻ ആൻഡേഴ്സൺ, ഡോ. വാലിഡ്‌ ബക്രി തുടങ്ങിയവർ ഓസ്‌ട്രേലിയൻ സർവ്വകലാശാലയെ പ്രതിനിധീകരിച്ചു ചർച്ചയിൽ പങ്കെടുത്തു.

പിഎച്ച്ഡി ഗവേഷണ പ്രവർത്തനങ്ങളിലെ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിനും കൂടുതൽ വിദ്യാർത്ഥികൾക്ക് വിദേശ വിദ്യാഭ്യാസത്തിനുള്ള അവസരം ലഭ്യമാക്കുന്നതിനും തീരുമാനമായി. വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയുമായി സഹകരിച്ചു നാല് വർഷ ബിഎസ്‌സി (ഓണേഴ്‌സ്) അഗ്രികൾച്ചർ ആരംഭിക്കും. കോഴ്സിന്റെ ആദ്യ മൂന്ന് വർഷം കേരളം കാർഷിക സർവ്വകലാശാലയിലും ഒരു വര്‍ഷം വെസ്റ്റേൺ സിഡ്‌നി യൂണിവേഴ്സിറ്റിയിലും പഠിക്കാന്‍ അവസരമൊരുങ്ങും. കാർഷിക സർവ്വകലാശാലയിലെ വിവിധ ബിരുദ ബിരുദാനന്തര ഗവേഷണ വിദ്യാർത്ഥികൾക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കും.

Eng­lish Sum­ma­ry: For agri­cul­tur­al uni­ver­si­ty stu­dents; Now let’s study in Australia

You may also like this video

Exit mobile version