Site iconSite icon Janayugom Online

പുറത്ത് പറയാതിരുന്നത് പേടികൊണ്ട്, ടെലഗ്രാമിൽ അയച്ച മെസേജുകൾ അപ്രത്യക്ഷമാകുന്നവ

സ്തീകളോട് മോശമായി പെരുമാറുകയും അശ്ലീല സന്ദേശങ്ങൾ അയക്കുകയും ചെയ്തുവെന്ന ആരോപണത്തിന്റെ പേരിൽ യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി രാജി വച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്കെതിരെയുള്ള ആരോപണത്തിൽ ഉറച്ച് ട്രാൻസ്ജെൻഡർ യുവതി അവന്തിക. വെളിപ്പെടുത്തലിന് മുമ്പത്തെ സംഭാഷണമാണ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. മുമ്പ് രാഹുൽ മോശമായി പെരുമാറിയപ്പോൾ ജീവന് ഭീഷണി ഉണ്ടായിരുന്നു. പേടിയുണ്ടായിരുന്നു. അത്കൊണ്ടാണ് തുറന്നു പറയാതിരുന്നതെന്നും അവന്തിക പറഞ്ഞു. വാട്‌സാപ് ചാറ്റ് പുറത്തുവിട്ടതിനു പിന്നാലെ വലിയ സൈബർ ആക്രമണം താൻ നേരിടന്നുവെന്നും അവർ വെളിപ്പെടുത്തി.’

രാഹുലുമായുണ്ടായിരുന്നത് നല്ല സൗഹൃദമായിരുന്നുവെന്നും സൈബറിടത്ത് അക്രമിക്കപ്പെടുന്നത് വളരെ മോശമായാണെന്നും അവന്തിക പറഞ്ഞു. രാഹുൽ അയച്ച മോശം മെസേജുകൾ അപ്രത്യക്ഷമാകുന്നവയായിരുന്നു. ടെലഗ്രാമിൽ വാനിഷിങ് മോഡിൽ ഇട്ടാണ് രാഹുൽ ചാറ്റ് ചെയ്തിരുന്നത്. ആ സെസേജുകൾ വീണ്ടെടുക്കാൻ സാധിച്ചാൽ തെളിവ് ലഭിക്കും. ഓഗസ്റ്റ് 1ന് മുൻപുള്ള സന്ദേശങ്ങളിലാണ് രാഹുൽ മോശമായി പെരുമാറിയിട്ടുള്ളത്. വെളിപ്പെടുത്തലിൽ ​ഗൂഢാലോചനയില്ല. നിയമപരമായി മുന്നോട്ടു പോയാൽ ആ മെസേജുകൾ വീണ്ടെടുക്കാൻ സാധിക്കുമെന്നാണ് കരുതുന്നതെന്നും അവന്തിക കൂട്ടിച്ചർത്തു.

Exit mobile version