Site iconSite icon Janayugom Online

ചരിത്രത്തിലാദ്യമായി മാലിന്യം ശേഖരണ തൊഴിലാളികളുടെ കണക്കെടുത്ത് കേന്ദ്ര സര്‍ക്കാര്‍; 84.5 ശതമാനവും പിന്നാക്ക വിഭാഗങ്ങളില്‍ നിന്ന്

ചരിത്രത്തിലാദ്യമായി മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്കെടുത്ത് കേന്ദ്രസര്‍ക്കാര്‍.കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പിനുകീഴിലെ നമസ്തേ സ്കീം വഴിയാണ് ആദ്യായി കണക്കെടുപ്പ് നടത്തിയത്.28 സംസ്ഥാനങ്ങളിലെയും 8 കേന്ദ്ര ഭരണപ്രദേശങ്ങളിലെയും നഗര പ്രദേശങ്ങളിൽ നടത്തിയ കണക്കെടുപ്പിൽ 1.52 ലക്ഷം തൊഴിലാളികളുണ്ടെന്നാണ് കണക്കുകൾ പറയുന്നത്.മൊത്തം തൊഴിലാളികളിൽ 84.5 ശതമാനവും പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക വിഭാഗങ്ങളിൽ നിന്നുള്ളവരും 10.7% പേർ പൊതു വിഭാഗത്തിൽ നിന്നുള്ളവരുമാണ് . 

ഗോവ, ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിൽ പൊതുവിഭാഗങ്ങളിൽപെട്ടവരാണ് ഭൂരിപക്ഷം. എന്നാൽ പിന്നാക്ക വിഭാഗത്തിൽ പെട്ടവരാണ്.മറ്റു സംസ്ഥാനങ്ങളിലെ ഭൂരിപക്ഷം തൊഴിലാളികളും.കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പ് കഴിഞ്ഞ ദിവസം ഈ കണക്കുകൾ പാർലമെന്റിൽ അവതരിപ്പിച്ചത്.രാജ്യത്തെ അഴുക്കുചാൽ, സെപ്റ്റിക് ടാങ്ക്, മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്കെടുക്കുന്നതിനുവേണ്ടി രൂപീകരിച്ച നമസ്തേ സ്കീമാണ് മാലിന്യ ശേഖരണ തൊഴിലാളികളുടെ കണക്ക് പുറത്തുവിട്ടത്.അപകടകരമായ സാഹചര്യങ്ങളിൽ തൊഴിലെടുക്കുന്നതുമൂലമുണ്ടാകുന്ന മരണം ഇല്ലാതാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം.

നഗരമേഖലകളിലെ തദ്ദേശ ഭരണ സ്ഥാപനങ്ങൾ ശേഖരിച്ച കണക്കുകളാണ് കേന്ദ്ര സർക്കാർ സഭയിൽ അവതരിപ്പിച്ചിട്ടുള്ളത്.മൊത്തം തൊഴിലാളികളിൽ 48.7 ശതമാനം സ്ത്രീകളും 51.3 ശതമാനം പുരുഷൻമാരും 0.007 ശതമാനം ട്രാൻസ്‌ജെൻഡർമാരുമാണ്.കേന്ദ്ര സാമൂഹ്യനീതി, തൊഴിൽ വകുപ്പിന്റെ കണക്കനുസരിച്ച് മൊത്തം തൊഴിലാളികളിൽ 60.3% പട്ടികജാതി വിഭാഗക്കാരും 13.7 % ഒ.ബി.സി വിഭാഗക്കാരും 10.5% പേർ പട്ടികവർഗ വിഭാഗക്കാരുമാണ്.സെപ്റ്റിക് ടാങ്ക്, അഴുക്കുചാൽ വൃത്തിയാക്കൽ തൊഴിലുകളിൽ ഏർപ്പെട്ട 859 തൊഴിലാളികൾ 2014 മുതൽ 2025 വരെയുള്ള കാലയളവിൽ മരണപെട്ടതായും കേന്ദ്ര സർക്കാർ കണക്കുകൾ വ്യക്തമാകുന്നു.

Exit mobile version