ചരിത്രത്തിൽ ആദ്യമായി ഹൈക്കോടതി രാത്രികാല സിറ്റിംഗ് നടത്തി. ഓൺലൈൻ സിറ്റിങ്ങിൽ കൊച്ചി തുറമുഖത്തു നങ്ങൂരമിട്ടിട്ടുള്ള കപ്പൽ തുറമുഖം വിടുന്നത് തടഞ്ഞുകൊണ്ട് ഇന്നലെ രാത്രി പതിനൊന്നു മുപ്പതിനാണ് സിറ്റിംഗ് നടത്തിയത് . ഇന്ന് രാവിലെ കപ്പൽ തുറമുഖം വിടുന്ന സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രത്യേക സിറ്റിങ്ങിലൂടെ കേസ് പരിഗണിച്ചത്. അഭിഭാഷകരും കോടതി ജീവനക്കാരും തങ്ങളുടെ വീടുകളിൽ ഇരുന്നാണ് കേസിൽ ഹാജരായത്.
അമ്പലമുകൾ എഫ്എസിടിയിലേക്ക് സൽഫറുമായി എത്തിയ എം വി ഓഷ്യൻ റോസ് എന്ന ചരക്ക് കപ്പൽ തുറമുഖം വിടുന്നതാണ് കോടതി അറസ്റ്റ് ഉത്തരവിലൂടെ തടഞ്ഞത്.കപ്പലിലേക്ക് വെള്ളം വിതരണം ചെയ്ത ഇനത്തിൽ രണ്ടര കോടിയോളം രൂപ ലഭിക്കാനുണ്ടെന്നു പരാതിയെ തുടര്‍ന്നാണ് നടപടി.
കൊച്ചിയിലെ ഗ്രേസ് യാങ് ഇന്റർനാഷണൽ എന്ന സ്ഥാപനമാണ് പരാതിയുമായി കോടതിയെ സമീപിച്ചത്. സ്ഥാപനത്തിന് നൽകാനുള്ള തുകയും നിയമനടപടിക്ക് ആവശ്യമായ തുകയും കെട്ടിവെക്കുകയോ ഈ തുകക്ക് ആനുപാതികമായ ഈടോ നൽകാതെ കപ്പലിനെ തുറമുഖം വിടാൻ അനുവദിക്കരുതെന്ന് കൊച്ചി തുറമുഖ ട്രസ്റ്റിന് കോടതി നിർദേശം നൽകി. കോടതി നിർദേശം പതിനഞ്ചു ദിവസത്തിനകം പാലിച്ചില്ലെങ്കിൽ കപ്പൽ ലേലം ചെയ്യാൻ ഹർജിക്കാർക് കോടതിയെ സമീപിക്കാമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഇടക്കാല ഉത്തരവിൽ പറഞ്ഞു.
ENGLISH SUMMARY:For the first time in history, the High Court held a night sitting
You may also like this video