Site iconSite icon Janayugom Online

ആദ്യമായി സുധാകർ റെഡ്ഢിയില്ലാതെ പാർട്ടി കോൺഗ്രസ് വേദിയിൽ വിജയലക്ഷ്‌മി എത്തി

വർഷങ്ങൾ പഴക്കമുള്ള ഓർമ്മകളുമായി ആദ്യമായി സുധാകർ റെഡ്ഢിയില്ലാതെ പാർട്ടി കോൺഗ്രസ് വേദിയിൽ വിജയലക്ഷ്‌മി എത്തി. അന്തരിച്ച സിപിഐ മുൻ ജനറൽ സെക്രട്ടറി സുധാകർ റെഡ്ഢിയുടെ ഭാര്യ വിജയലക്ഷ്‌മി പത്താം പാർട്ടി കോൺഗ്രസ് മുതൽ പങ്കെടുത്തിരുന്നു.
കേന്ദ്ര സർക്കാരിന്റെ ഉയർന്ന ശമ്പളമുള്ള ഉദ്യോഗസ്ഥയായിരുന്നു വിജയലക്ഷ്മി. അത് രാജിവെച്ച് അങ്കണവാടി ജീവനക്കാരുടെ നേതാവായി മാറിയ വിജയലക്ഷ്‌മി ഒട്ടേറെ സമരങ്ങളെ മുന്നിൽ നിന്നും നയിച്ചു. വിജയവാഡയിലെ പത്താം പാര്‍ട്ടി കോണ്‍ഗ്രസ് മുതലിങ്ങോട്ട് ഒരുമിച്ചുള്ള ജീവിതയാത്രയില്‍ സുധാകര്‍ റെഡ്ഡിയില്ലാത്ത വിജയലക്ഷ്മിയുടെ ആദ്യ പാര്‍ട്ടി കോണ്‍ഗ്രസാണിത്. 1974‑ല്‍ വിവാഹത്തിനുശേഷം ഇരുവരും ഒന്നിച്ചു പങ്കെടുത്ത ആദ്യ പാര്‍ട്ടി കോണ്‍ഗ്രസ് ആയിരുന്നു 1975‑ല്‍ വിജയവാഡയിലേത്. 2022‑ലെ വിജയവാഡ പാര്‍ട്ടി കോണ്‍ഗ്രസിലാണ് അവസാനമായി ഇരുവരും പങ്കെടുത്തതും.

Exit mobile version