കോഴിക്കോട്, യുവതിയെ നഗ്നപൂജയ്ക്ക് നിര്‍ബന്ധിച്ച സംഭവത്തില്‍ ഭര്‍ത്താവും സുഹൃത്തും അറസ്റ്റിലായി. കോഴിക്കോട് താമരശ്ശേരിയിലാണ് സംഭവം. താമരശ്ശേരി അടിവാരം മേലെ പൊടിക്കൈയില്‍ പി കെ പ്രകാശനും യുവതിയുടെ ഭര്‍ത്താവുമാണ് അറസ്റ്റിലായത്.
കുടുംബ പ്രശ്‌നം പരിഹാരം അഭിവൃദ്ധി എന്നിവയ്ക്കുവേണ്ടി നഗ്‌നപൂജ നടത്താന്‍ ആവശ്യപ്പെട്ടു എന്ന് യുവതി പരാതിയില്‍ പറയുന്നു. സംഭവത്തില്‍ കേസെടുത്ത പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്തു.

