Site iconSite icon Janayugom Online

ഒരു സ്ത്രീയെ കന്യകാത്വാ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലീകാവകാശത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി

ഒരു സ്ത്രീയെ കന്യകാത്വ പരിശോധനയ്ക്ക് നിര്‍ബന്ധിക്കുന്നത് ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്ന് അലഹബാദ് ഹൈക്കോടതി. രാജ്യത്തെ ഒരു പൗരന് ഭരണഘടനയുടെ 21-ാം അനുച്ഛേദം ഉറപ്പുനല്‍കുന്ന അന്തസ്സിനുള്ള അവകാശമുള്‍പ്പെടെ ജീവനും സ്വാതന്ത്ര്യവും സരക്ഷിക്കുന്നതിനുള്ള മൗലികാവകാശത്തെ ഹനിക്കുന്നതാണിതെന്ന് ഹൈക്കോടതി വ്യക്തമാക്കി. 

ഭാര്യയ്ക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടെന്നും അതിനാല്‍ ഭാര്യയെ കന്യകാത്വ പരിശോധനയ്ക്ക് വിധേയയാക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ട് നല്‍കിയ ഇടക്കാല ഹര്‍ജി നിരസിച്ച കുടുംബകോടതിയുടെ ഉത്തരവ് ചോദ്യം ചെയ്ത് ഒരു വ്യക്തി സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ണായക നിരീക്ഷണം. 

ഭരണഘടന വിവക്ഷിക്കുന്ന മൗലികാവകാശങ്ങളില്‍ സുപ്രധാനമാണ് 21-ാം അനുച്ഛേദമെന്ന് വ്യക്തമാക്കിയ കോടതി കന്യകാത്വപരിശോധനയ്ക്ക് അനുമതി നല്‍കുന്നത് മൗലികാവകാശങ്ങള്‍ക്കും സ്വാഭാവിക നീതിയുടെ അടിസ്ഥാനതത്വങ്ങള്‍ക്കും സ്ത്രീയുടെ വ്യക്തിപരമായ അന്തസ്സിനും എതിരാണെന്നും ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാര്‍ വര്‍മ നിരീക്ഷിച്ചു. 2024 ഒക്ടോബര്‍ 15 നാണ് ഹര്‍ജി കുടുംബകോടതി തള്ളിയത്. തുടര്‍ന്നാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചത്. 

Exit mobile version