Site iconSite icon Janayugom Online

വനം നിയമ ഭേദഗതി; എതിർക്കുന്നവർ കാരണം വ്യക്തമാക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വനം നിയമ ഭേദഗതിയെ എതിർക്കുന്നവർ അതിന്റെ കാരണം വ്യക്തമാക്കണമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ. വസ്തുതകൾ പരിശോധിക്കാതെയാണ് ഇവർ വിവാദം ഉയർത്തുന്നത് , നിലവിലുള്ള ബില്ലിൽ വരുത്തിയ മാറ്റങ്ങളിൽ എന്തിലാണ് വിയോജിപ്പ് എന്ന് വ്യക്തമാക്കണമെന്നും ശശീന്ദ്രൻ പറഞ്ഞു. വനത്തിലെ ജണ്ടകൾ പൊളിക്കുന്നതിനെതിരെ നടപടി വരുന്നത് ചിലർക്ക് പൊളളും. 

കർഷകർ ജണ്ട പൊളിക്കാൻ പോകില്ലെല്ലോ എന്ന് ചോദിച്ച വനംമന്ത്രി പൊളിക്കുന്നത് കയ്യേറ്റക്കാരാണെന്നും ചൂണ്ടിക്കാട്ടി. കഴമ്പുള്ള വിമർശനം ഉണ്ടെങ്കിൽ ചർച്ചക്ക് തയ്യാറാണ്. മതമേലധ്യക്ഷൻമാരിൽ നിന്നും കുറച്ചു കൂടി പക്വത പ്രതീക്ഷിക്കുന്നുണ്ടെന്നും മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു.

Exit mobile version