Site iconSite icon Janayugom Online

പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാനക്കലി; ഒരാൾ കൊല്ലപ്പെട്ടു

പാലക്കാട് മുണ്ടൂരിൽ വീണ്ടും കാട്ടാനക്കലി. കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഞാറക്കോട് സ്വദേശി കുമാരൻ(61) ആണ് മരിച്ചത്. ഇന്ന് പുലർച്ചെ 3.30നായിരുന്നു സംഭവം. മൂത്രമൊഴിക്കാനായി വീട്ടുമുറ്റത്തേക്ക് എത്തിയ കുമാരനെ കാട്ടാന ആക്രമിക്കുകയായിരുന്നു. ആന ഇപ്പോഴും ജനവാസ മേഖലയിൽ തന്നെ തുടരുകയാണ്. 

ഈ കഴിഞ്ഞ ഏപ്രിലിലാണ് കണ്ണാടന്‍ ചോലയ്ക്ക് സമീപത്ത് വെച്ച് അലൻ എന്ന യുവാവിനെയും അമ്മ വിജിയെയും കാട്ടാന ആക്രമിച്ചിരുന്നു. കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങി തിരികെ വീട്ടിലെക്ക് മടങ്ങും വഴിയായിരുന്നു സംഭവം. മുണ്ടൂരിലും പ്രദേശങ്ങളിലുമായി ആഴ്ചകളായി നിലയുറപ്പിച്ചിരുന്ന കാട്ടനകളായിരുന്നു വിജിയെയും മകനെയും ആക്രമിച്ചതെന്ന് പരാതിയുണ്ടായിരുന്നു. പരിക്കേറ്റ വിജി ഫോണില്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് നാട്ടുകാരെത്തി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അലന്‍ ആശുപത്രിയിലെത്തിക്കും മുമ്പേ മരിച്ചിരുന്നു.

Exit mobile version