Site iconSite icon Janayugom Online

ആളെക്കൊല്ലി കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം; അനുയോജ്യമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വയ്ക്കും

മാനന്തവാടിയില്‍ ഒരാളെ ചവിട്ടിക്കൊന്ന കാട്ടാനയെ വളഞ്ഞ് ദൗത്യസംഘം. ബാവലിയില്‍ വനംവകുപ്പ് സംഘം മോഴയാനയ്ക്ക് സമീപമെത്തി. ദൗത്യസംഘം ആനയുടെ 250 മീറ്റര്‍ പരിധിയിലാണുള്ളത്. നാല് കുങ്കിയാനകളും തയാറായി സ്ഥലത്തുണ്ട്. അനുയോജ്യമായ സ്ഥലത്തെത്തിയാല്‍ മയക്കുവെടി വയ്ക്കും.

ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ അനുസരിച്ച് ആന കര്‍ണാടക അതിര്‍ത്തിയിലെ ചെമ്പകപ്പാറയില്‍ ബാവലിയിലാണുള്ളത്. ആന കർണാടക അതിര്‍ത്തിയിലേക്ക് നീങ്ങുന്നതായാണ് നിഗമനം. ജനവാസമേഖലയില്‍ എത്തിയാല്‍ മാത്രം മയക്കുവെടിവയ്ക്കുമെന്ന് വനം മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു

രാവിലെ മുതൽ ആനയുടെ സഞ്ചാര പാത ഉദ്യോഗസ്ഥർ നിരീക്ഷിക്കുന്നുണ്ട്. റേഡിയോ കോളറിൽ നിന്ന് സിഗ്നൽ ലഭിക്കാനുള്ള താമസം ആനയെ നിരീക്ഷിക്കുന്നതിൽ വെല്ലുവിളിയാകുന്നുണ്ട്. തോൽപ്പെട്ടി വഴി നാഗർഹോളയാണ് ആനയുടെ ലക്ഷ്യമെന്നാണ് മനസിലാക്കുന്നത്.

ആനയെ മയക്കുവെടി വച്ചാൽ ബാവലിൽ എത്തിച്ചിട്ടുള്ള നാല് കുങ്കിയാനകളെ ഉപയോഗിച്ച് ദൗത്യം പൂർത്തിയാക്കും.

 

Eng­lish Sum­ma­ry: for­est offi­cers track­ing wild ele­hant in mananthavady
You may also like this video

Exit mobile version