വ്യാജ സർട്ടിഫിക്കറ്റ് കേസിൽ എസ്എഫ്ഐ പുറത്താക്കിയ നിഖിൽ തോമസ് പിടിയില്‍. കോട്ടയം ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് നിഖിനെ പിടികൂടിയത്. കെഎസ്ആർടിസി ബസിൽ ഇരിക്കവെയായിരുന്നു പിടിയിലായത്.
ഒളിവിലായി അഞ്ച് ദിവസം കഴിഞ്ഞാണ് നിഖിൽ തോമസ് പിടിയിലാത്. നിഖിലിന്റെ അച്ഛനെയും സഹോദരങ്ങളെയും സ്റ്റഷനിൽ വിളിച്ചു വരുത്തി മണിക്കൂറുകൾ ചോദ്യം ചെയ്യുകയും കേസന്വേഷണത്തിൽ മൂന്ന് സിഐമാരെ കൂടി ഉൾപ്പെടുത്തുകയുമുണ്ടായി. കീഴടങ്ങാൻ നിഖിലിന് മേൽ കടുത്ത സമ്മർദ്ദമുണ്ടായിരുന്നുവെന്നായിരുന്നു റിപ്പോർട്ട്.
ഇതിനിടയിൽ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിന് പിന്നാലെ നിഖിൽ തോമസിനെ സിപിഎം പുറത്താക്കിയിരുന്നു. കൂടാതെ ബിരുദ സർട്ടിഫിക്കറ്റ് വ്യാജമാണെന്ന് കലിംഗ സർവകലാശാല വ്യക്തമാക്കി. നിഖിൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയത് പാർട്ടിക്ക് അപമാനമുണ്ടാക്കിയെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മും നടപടിയെടുത്തത്.
English Summary:Forgery certificate case; Nikhil Thomas arrested
You may also like this video