Site icon Janayugom Online

ഓഫർ ലെറ്ററുകൾ വ്യാജം; കാനഡയിൽ 700 ഇന്ത്യന്‍ വിദ്യാർത്ഥികൾ നാടുകടത്തൽ ഭീഷണിയിൽ

ഇന്ത്യയിൽ നിന്നുള്ള 700 വിദ്യാർത്ഥികൾ കാനഡയിൽ നാടുകടത്തൽ ഭീഷണിയിൽ. കാനഡയിലെ വിവിധ കോളജുകളിൽ അഡ്മിഷൻ ലഭിക്കുന്നതിനായി നൽകിയ ഓഫർ ലെറ്ററുകൾ വ്യാജമാണെന്നുകാട്ടിയാണ് വിദ്യാർത്ഥികളെ പുറത്താക്കാനൊരുങ്ങുന്നത്. കാനഡ ബോർഡർ സെക്യൂരിറ്റി ഏജൻസിയിൽ നിന്ന് വിദ്യാർത്ഥികൾക്ക് നോട്ടീസ് ലഭിച്ചതായാണ് വിവരം.

മാധ്യമ റിപ്പോർട്ട് അനുസരിച്ച് ജലന്ധർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ബ്രിജേഷ് മിശ്രയുടെ നേതൃത്വത്തിലുള്ള എജ്യൂക്കേഷൻ മെെഗ്രേഷൻ സർവീസ് വഴിയാണ് ഈ വിദ്യാർത്ഥികൾ സ്റ്റുഡന്റസ് വിസയ്ക്ക് അപേക്ഷിച്ചത്. ഒരു വിദ്യാർത്ഥിയിൽനിന്ന് അഡ്മിഷൻ ഫീസ് അടക്കം 16 ലക്ഷം രൂപയാണ് ഈടാക്കിയതെന്നാണ് വിവരം. 2018–19 കാലത്താണ് വിദ്യാർത്ഥികൾ പഠനത്തിനായി കാനഡയിലേക്ക് പോയത്. 

ഇപ്പോൾ കാനഡയിൽ സ്ഥിരതാമസത്തിനായി(പെർമനന്റ് റെസിഡന്റ്) അപേക്ഷിച്ചപ്പോഴാണ് തട്ടിപ്പ് വെളിച്ചത്തായത്. പി ആറിന്റെ ഭാഗമായി അഡ്മിഷൻ ഓഫർ ലെെറ്റർ സുക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിയപ്പോഴാണ് അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞത്. മിക്ക വിദ്യാർത്ഥികളും പഠനം പൂർത്തിയാക്കി ജോലിക്ക് കയറിയവരാണ്. കഴിഞ്ഞ ആറ് മാസമായി മിശ്രയുടെ ഓഫിസ് അടച്ചിട്ടിരിക്കുകയാണെന്ന് ജലന്ധർ പൊലീസ് പറയുന്നു. കാനഡയില്‍ ഇത്തരത്തില്‍ ഒരു തട്ടിപ്പ് ആദ്യമായാണെന്നാണ് വിവരം. 

Eng­lish Summary;Forgery of offer let­ters; 700 Indi­an stu­dents in Cana­da under threat of deportation
You may also like this video

Exit mobile version