ചൈനീസ് മുന്‍ പ്രധാനമന്ത്രി ലീ കെചിയാങ് അന്തരിച്ചു. ഹൃദയാഘാതത്തെത്തുടര്‍ന്നായിരുന്നു അന്ത്യം. പത്തു വര്‍ഷത്തോളം ചൈനയുടെ പ്രധാനമന്ത്രിയായിരുന്നു.പ്രസിഡന്റ് ഷി ജിന്‍പിങിന് കീഴില്‍ രണ്ടു ടേം പ്രധാനമന്ത്രിയായിരുന്ന ലീകെചിയാങ് കഴിഞ്ഞ മാര്‍ച്ചിലാണ് പദവി ഒഴിഞ്ഞത്.
സാമ്പത്തിക ശാസ്ത്രജ്ഞനായിരുന്ന ലീ കെചിയാങ്, 2012 മുത്ല 2022 വരെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പൊളിറ്റ്ബ്യൂറോ സ്റ്റാന്‍ഡിംങ് കമ്മിറ്റി അംഗമായിരുന്നു. മുന്‍ പ്രസിഡന്റ് ഹുജാന്താവോയുമായി അടുപ്പം പുലര്‍ത്തിയിരുന്ന ലീ കെക്വിയാങ് ചൈനീസ് സ്റ്റേറ്റ് കൗണ്‍സില്‍ മേധാവിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
English Summary: Former Chinese Prime Minister Li Keqiang has passed away
You may also like this video:

