Site iconSite icon Janayugom Online

മുൻകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് ആദരിച്ചു

സിപിഐ ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ് ഒക്ടോബറിൽ വിജയവാഡയിൽ നടക്കുന്നതിന് മുന്നോടിയായി സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ത്യാഗോജ്ജല സമര പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ എറണാകുളം ജില്ലയിലെ മുൻകാല കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കളെ ആദരിക്കുന്ന ക്യാമ്പയിനാണ് ‘സമര പോരാളികൾക്ക് ആദരം.’

സ്വാതന്ത്ര്യ സമര സേനാനിയും പെരുമ്പാവൂരിലെ ആദ്യകാല സിപിഐ നേതാവുമായ കെ വി അച്യുതൻ നായരെ അദ്ദേഹത്തിന്റെ വസതിയിൽ വച്ചു ആദരിച്ചു കൊണ്ട് മെയ് ദിനത്തിൽ ‘സമര പോരാളികൾക്ക് ആദരം’ ക്യാമ്പയിൻ സിപിഐ ഏറണാകുളം ജില്ല അസിസ്റ്റന്റ് സെക്രട്ടറി ഇ കെ ശിവൻ ഉദ്ഘാടനം ചെയ്തു. അഡ്വ.പി എ അസീസ്‌ അധ്യക്ഷത വഹിച്ച ചടങ്ങിൽ സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് സെക്രട്ടറി അഡ്വ.ടി കെ സജീവ് സ്വാഗതം പറഞ്ഞു.

സിപിഐ ജില്ല എക്സിക്യൂട്ടീവ് അംഗം സി വി ശശി, പെരുമ്പാവൂർ മണ്ഡലം സെക്രട്ടറി കെ പി റെജിമോൻ, അഡ്വ.രമേഷ് ചന്ദ്, ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് ഹൈക്കോടതി യൂണിറ്റ് സെക്രട്ടറി അഡ്വ.എം എച്ച് ഹനിൽ കുമാർ എന്നിവർ അഭിവാദ്യം ചെയ്തു. സിപിഐ ഹൈക്കോടതി അഭിഭാഷക ബ്രാഞ്ച് അസിസ്റ്റൻറ് സെക്രട്ടറി അഡ്വ.കെ ആർ പ്രദീഷ്‌, അഡ്വ.എം പി ജോസഫ്, അഡ്വ.നിമ്മി ജോണ്സൻ, അഡ്വ.ദീപ നാരായണൻ, അഡ്വ.സൂര്യ ബിനോയ്, അഡ്വ. സഞ്ജയ്‌ തമ്പി, എ അജയൻ, സിജി സാജു എന്നിവർ സംബന്ധിച്ചു.

Eng­lish Summary:Former Com­mu­nist Par­ty lead­ers were hon­ored by the CPI High Court Advo­ca­cy Branch
You may also like this video

Exit mobile version