മഹാരാഷ്ട്ര മുൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ അഴിമതിക്കേസിൽ സിബിഐ അറസ്റ്റ് ചെയ്തു. കള്ളപ്പണ ഇടപാട് ആരോപിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നവംബറിൽ അനിൽ ദേശ്മുഖിനെ അറസ്റ്റ് ചെയ്തിരുന്നു. ദേശ്മുഖ് ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്നതിനിടെയാണു സിബിഐ നടപടി.
മന്ത്രിയായിരിക്കെ ബാറുകളിൽ നിന്നു 100 കോടി രൂപ പിരിച്ചുനൽകാൻ ദേശ്മുഖ് പൊലീസിനോട് ആവശ്യപ്പെട്ടെന്നു മുംബൈ മുൻ പൊലീസ് കമ്മിഷണർ പരംബീർ സിങ് ആരോപിച്ചതിന്റെ അടിസ്ഥാനത്തിലാണു കേസ്.
മുൻ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെ, ദേശ്മുഖിന്റെ രണ്ച് സെക്രട്ടറിമാർ എന്നിവരെ സിബിഐ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മുകേഷ് അംബാനിയുടെ വസതിക്കു സമീപം സ്ഫോടകവസ്തു കണ്ടെത്തിയ കേസിലെ പ്രതിയാണു വാസെ.
English summary;Former Maharashtra Home Minister Anil Deshmukh has been arrested by the CBI
You may also like this video;