മുൻ മന്ത്രിയും ചങ്ങനാശ്ശേരി എംഎൽഎയുമായിരുന്ന പരേതനായ സി എഫ് തോമസിന്റെ മകൾ അഡ്വക്കേറ്റ് സിനി തോമസ്(49) അന്തരിച്ചു. ബീനാ ട്രാവൽസ് ഉടമ ബോബി മാത്യുവിൻ്റെ ഭാര്യയും കോട്ടയം ബാറിലെ അഭിഭാഷകയുമായിരുന്നു അവർ.
എ കെ ആന്റണി മന്ത്രിസഭയിലെയും, തുടർന്ന് ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെയും ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു സി എഫ് തോമസ്. കേരള കോൺഗ്രസിന്റെ സ്ഥാപക നേതാക്കളിൽ ഒരാളാണ് ഇദ്ധേഹം.

