Site iconSite icon Janayugom Online

മുൻ എംഎൽഎ കുഞ്ഞുകൃഷ്ണപിള്ള അന്തരിച്ചു

സിപിഐ നേതാവും മുന്‍ എംഎല്‍എയുമായ വെമ്പായം നെടുവേലി കെ ജി ഭവനിൽ കെ ജി കുഞ്ഞുകൃഷ്ണ പിള്ള (95)അന്തരിച്ചു. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മൃതദേഹം ഇന്ന് രാവിലെ നെടുവേലിയിലെ വീട്ടിലെത്തിക്കും. ആധുനിക നെടുമങ്ങാടിന്റെ പിതാവ് എന്നറിയപ്പെടുന്ന കെ ജി, വെമ്പായം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആയി ദീർഘകാലം പ്രവർത്തിച്ചിരുന്നു.

മൂന്നാമത്തെയും നാലാമത്തെയും നിയമസഭകളില്‍ അംഗമായിരുന്ന അദ്ദേഹത്തിന്റെ കാലയളവ് പ്രദേശത്തിന്റെ വികസനത്തിന് തുടക്കമിട്ടതായിരുന്നു. 1971ൽ കെ ജി നിയമസഭയിൽ അവതരിപ്പിച്ച 18 വയസ് പൂർത്തിയായ എല്ലാവര്‍ക്കും വോട്ടവകാശം നൽകണമെന്ന സ്വകാര്യ ബിൽ രാജ്യാന്തരതലത്തിൽ ശ്രദ്ധ നേടി.

1927 സെപ്റ്റംബർ 27ന് ഗോവിന്ദ കുറുപ്പിന്റെയും ഗൗരി അമ്മയുടെയും മകനായാണ് കെ ജിയുടെ ജനനം. പരേതയായ തങ്കമ്മ ആണ് ഭാര്യ. മക്കൾ: ജയശ്രീ (വൈദ്യുതി ഭവൻ), അഡ്വ. കെ കെ ഗോപാലകൃഷ്ണൻ, കെ കെ കൃഷ്ണകുമാർ.

സ്പീക്കര്‍ ശ്രീ. എം ബി രാജേഷ് അനുശോചനം രേഖപ്പെടുത്തി

മുന്‍ എംഎല്‍എ, കെ ജി കുഞ്ഞുകൃഷ്ണപിള്ളയുടെ നിര്യാണത്തില്‍ കേരള നിയമസഭാ സ്പീക്കര്‍ ശ്രീ. എം ബി രാജേഷ് അനുശോചിച്ചു. മൂന്ന്, നാല് നിയമസഭകളില്‍ സാമാജികനായിരുന്ന ഇദ്ദേഹം കേരള നിയമസഭയില്‍ അവതരിപ്പിച്ച, 18 വയസ്സ് തികഞ്ഞ എല്ലാവര്‍ക്കും തെരഞ്ഞെടുപ്പില്‍ വോട്ടവകാശം നല്‍കണമെന്ന ബില്‍ രാജ്യാന്തരതലത്തില്‍ ഏറെ ശ്രദ്ധനേടിയിരുന്നു. കെ ജി കുഞ്ഞുകൃഷ്ണപിള്ളയുടെ കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ സ്പീക്കറും പങ്കുചേര്‍ന്നു.

Eng­lish summary;Former MLA Kun­jukr­ish­na Pil­lai pass­es away

You may also like this video;

Exit mobile version