Site iconSite icon Janayugom Online

എൻഎസ്ഇ മുൻ മേധാവി ചിത്ര രാമകൃഷ്ണയെ ഇഡി അറസ്റ്റ് ചെയ്തു

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ നാഷണൽ സ്റ്റോക്ക് എക്സ്ചേഞ്ച് ഓഫ് ഇന്ത്യയുടെ മുൻ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ചിത്ര രാമകൃഷ്ണയെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു.

ഇഡി റജിസ്ട്രർ ചെയ്ത കള്ളപ്പണ കേസ് അന്വേഷിക്കാൻ ഡല്‍ഹി കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് ഇഡി ചിത്ര രാമകൃഷ്ണയെ അറസ്റ്റ് ചെയ്തതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.

2009 നും 2017 നും ഇടയിൽ എൻഎസ്ഇ ജീവനക്കാരുടെ ഫോൺ ചോർത്തിയതിന് സിബിഐ കേസെടുത്ത് ഒരാഴ്ചയ്ക്ക് ശേഷമാണ് ഇഡിയുടെ നടപടി.

വിരമിച്ച മുംബൈ പോലീസ് കമ്മീഷണർ പാണ്ഡെ സ്ഥാപിച്ച കമ്പനിയിൽ നരേനും ചിത്ര രാമകൃഷ്ണയും ചേർന്ന് സ്റ്റോക്ക് മാർക്കറ്റ് ജീവനക്കാരുടെ ഫോൺ കോളുകൾ നിയമവിരുദ്ധമായി ചോർത്തിക്കൊടുക്കാൻ ശ്രമിച്ചുവെന്ന് സിബിഐ കേസിൽ ആരോപിക്കുന്നു.

Eng­lish summary;Former NSE chief Chi­tra Ramakr­ish­na arrest­ed by ED

You may also like this video;

Exit mobile version