ബംഗ്ലദേശ് മുന്‍ പ്രധാനമന്ത്രി ഖാലിദ സിയ (80) അന്തരിച്ചു. അസുഖബാധിതയായി ധാക്കയിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെ ആറ് മണിക്കാണ് അന്ത്യം. നെഞ്ചിൽ അണുബാധ മൂലം നവംബർ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ലിവർ സിറോസിസ്, ആർത്രൈറ്റിസ്, പ്രമേഹം തുടങ്ങി നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ ഖാലിദ നേരിട്ടിരുന്നു.
1991മുതൽ 1996 വരെയായിരുന്നു ഖാലിദ സിയ ആദ്യമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. ബംഗ്ലാദേശിലെ ആദ്യ വനിതാ പ്രധാനമന്ത്രി എന്ന ചരിത്രം കുറിച്ച ഇവര്‍ 2001 മുതൽ 2006 വരെ പ്രധാനമന്ത്രിയായി തുടര്‍ന്നു. പിന്നാലെയുണ്ടായ അഴിമതി കേസിൽ കുരുക്കിലായതോടെ ഖാലിദ 2018ൽ ശിക്ഷിക്കപ്പെട്ടു. വിദ്യാർഥി യുവനജ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളി കൂടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ ഖാലിദ സിയ. അസുഖ ബാധിതയായതോടെ ചികിത്സക്കായി വിദേശത്ത് പോകുന്നതിന് ഇവർക്ക് വിലക്കേർപ്പെടുത്തിയിരുന്നു.

