ഒഡിഷയില്‍ അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ കോളജ് പ്രിൻസിപ്പൾ അറസ്റ്റിൽ. വിജിലൻസ് ഡയറക്ടറേറ്റ് അഞ്ച് കോടിയിലധികം രൂപയുടെ സ്വത്തുക്കൾ കണ്ടെടുത്തതിനെ തുടർന്നാണ് അനധികൃത സ്വത്ത് സമ്പാദിച്ചതിന് ഒഡിഷ കലഹണ്ടി ജില്ലയിൽ മുൻ കോളജ് പ്രിൻസിപ്പലിനെ അറസ്റ്റ് ചെയ്തത്.
അറിയപ്പെടുന്ന വരുമാന സ്രോതസ്സുകൾക്ക് ആനുപാതികമല്ലാത്ത സ്വത്ത് മുൻ പ്രൻസിപ്പലായ രമേഷ് ചന്ദ്ര സാഹുവിന് ഉണ്ടെന്ന വിവരത്തെ തുടർന്ന് തിങ്കളാഴ്ച അഞ്ചിടങ്ങളിൽ പരിശോധന നടത്തി.
ബിശ്വനാഥ്പൂരിലെ ഹിരാ നില കോളജിലെ മുൻ പ്രിൻസിപ്പലായിരുന്നു സാഹുവെന്ന് വിജിലൻസ് വകുപ്പ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഒറ്റനില കെട്ടിടം, ഭുവനേശ്വറിലെ ഒരു വീട്, ഭൂമി, 1.94 ലക്ഷം രൂപ, അഞ്ച് കോടിയിലധികം വിലമതിക്കുന്ന സ്ഥാവര സ്വത്തുക്കൾ എന്നിവയാണ് കണ്ടെത്തിയത്. ഇതിന്റെ കണക്കുകൾ ബോധിപ്പിക്കാൻ സാഹുവിനായില്ല.
english summary;Former principal arrested for illegal acquisition of property
you may also like this video;