മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു. 81 വയസായിരുന്നു. ദീർഘനാളായി അസുഖബാധിതനായിരുന്നു. പൂണെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭൗതികശരീരം ഇന്ന് ഉച്ചയ്ക്ക് 2 മണി വരെ പുണെ എരണ്ട്‌വാനിലെ ‘കൽമാഡി ഹൗസിൽ’ പൊതുദർശനത്തിന് വെയ്ക്കും. തുടർന്ന് ഉച്ചകഴിഞ്ഞ് 3:30‑ന് നവി പേട്ടിലെ വയ്കുണ്ഠ് ശ്മശാനഭൂമിയിൽ സംസ്‌കാരം നടത്തും. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ പ്രസിഡന്റും ആയിരുന്നു.
മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ സുരേഷ് കൽമാഡി അന്തരിച്ചു

