Site iconSite icon Janayugom Online

മു​ൻ കേ​ന്ദ്ര​മ​ന്ത്രി അ​ശ്വി​നി​കു​മാ​ർ കോ​ണ്‍​ഗ്ര​സ് വിട്ടു

മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വും മു​ൻ കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യ അ​ശ്വ​നി​കു​മാ​ർ പാ​ർ​ട്ടി വി​ട്ടു. കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ സോ​ണി​യ ഗാ​ന്ധി​ക്ക് അ​ദ്ദേ​ഹം രാ​ജി​ക്ക​ത്ത് കൈ​മാ​റി. ഏ​റെ ചി​ന്തി​ച്ചാ​ണ് പാ​ർ​ട്ടി വി​ടാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെന്ന് അദ്ദേഹം പറഞ്ഞു.

ക​ഴി​ഞ്ഞ 46 വ​ർ​ഷ​മാ​യി കോ​ണ്‍​ഗ്ര​സ് പാ​ർ​ട്ടി​ക്ക് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ക​യാ​യി​രു​ന്നു. സ​മ​കാ​ലി​ക സം​ഭ​വ​ങ്ങ​ളും തന്റെ മാ​ന്യ​ത​യും ക​ണ​ക്കി​ലെ​ടു​ത്ത് പാ​ർ​ട്ടി പു​റ​ത്ത് നി​ന്ന് രാ​ജ്യ​ത്തി​ന് വേ​ണ്ടി കൂ​ടു​ത​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ക​ഴി​യു​മെ​ന്ന് വി​ശ്വ​സി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം രാ​ജി​ക്ക​ത്തി​ൽ വ്യക്തമാക്കി.

യു​പി​എ സ​ർ​ക്കാ​രിന്റെ കാ​ല​ത്ത് നി​യ​മ​മ​ന്ത്രി​യാ​യി​രു​ന്ന അ​ദ്ദേ​ഹം പ​ഞ്ചാ​ബി​ൽ നി​ന്നും രാ​ജ്യ​സ​ഭാ എം​പി​യാ​യി​രു​ന്നു. അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്നു​കൊ​ണ്ടി​രി​ക്കേ മു​തി​ർ​ന്ന നേ​താ​വി​ന്‍റെ രാ​ജി കോ​ണ്‍​ഗ്ര​സി​ന് തിരിച്ചടിയായിരിക്കുകയാണ്.

eng­lish summary;Former Union Min­is­ter Ash­wi­ni Kumar has left from Congress

you may also like this video;

Exit mobile version