Site iconSite icon Janayugom Online

യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി അന്തരിച്ചു

യുഎസ് മുൻ വൈസ് പ്രസിഡന്റ് ഡിക് ചെനി (84) അന്തരിച്ചു. കുടുംബമാണ് മരണവിവരം പുറത്തുവിട്ടത്. ന്യൂമോണിയയും ഹൃദയാഘാതവുമാണ് മരണകാരണം. 37-ാം വയസിലാണ് ചെനിക്ക് ആദ്യമായി ഹൃദയാഘാതം സംഭവിച്ചത്. 

2012ൽ അദ്ദേഹത്തി​ന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തി. യുഎസിന്റെ 46-ാമത് വൈസ് പ്രസിഡന്റായിരുന്നു റിച്ചാർഡ് ബ്രൂസ് ചെനി എന്ന ഡിക് ചെനി. ജോർജ് ബുഷ് പ്രസിഡന്റായിരുന്നപ്പോഴാണ് ചെനി വൈസ് പ്രസിഡന്റ് പദവിയിലിരുന്നത്. 2003 ലെ ഇറാഖ് അധിനിവേശത്തിന്റെ ശക്തനായ വക്താവായിരുന്നു ചെനി. ഒരു ദശാബ്ദത്തിലേറെ കാലം ജോർജ് ബുഷിന്റെ കീഴിൽ പ്രതിരോധ സെക്രട്ടറിയായും സേവനമനുഷ്ഠിച്ചു. 

റിപ്പബിക്കൻ അംഗമാണെങ്കിലും പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നയങ്ങളോട് ചെനി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. യുഎസിന്റെ 248 വർഷ ചരിത്രത്തിൽ ട്രംപിനേക്കാൾ ഭീഷണിയായ ഒരു വ്യക്തിയെ രാജ്യം കണ്ടിട്ടില്ലെന്നാണ് ചെനി പറഞ്ഞത്. 

Exit mobile version