ഗസ്റ്റ് ലക്ചറര്‍ നിയമനത്തില്‍ വ്യാജരേഖ ചമച്ചകേസില്‍ പ്രതിയായ കെ വിദ്യയുടെ പിഎച്ചഡി പ്രവേശനത്തില്‍ ചട്ടലംഘനം ഇല്ലെന്ന് കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്.
ജനറല്‍അഡ്മിഷന്‍ ചട്ടത്തെ പിഎച്ചഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും. അതുമൂലമാണ് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.
പ്രൊവൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിഎച്ച്ഡി അഡ്മിഷന്‍ നടത്തുന്നത്. 5 പേര്‍ക്ക് കൂടി അഡ്മിഷന്‍ നല്‍കിയപ്പോള്‍ അതില്‍ എസ് സി-എസ് ടി കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഓര്‍മ്മ.
സര്‍വകലാശാല നിര്‍ദ്ദേശിക്കാതെ എസ് സി ‑എസ് ടി സെല്ലിന് അന്വേഷിക്കാനോ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ കഴിയില്ല.നിലവില്‍ ഹാജരാക്കിയിരിക്കുന്ന എസ് സി ‑എസ് ടി സെല്ലിന്‍റെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു.
English Summary:
Former VC of Caladi Sanskrit University says there is no violation of rules in Vidya’s PhD admission
You may also like this video:

