23 January 2026, Friday

വിദ്യയുടെ പിഎച്ച് ഡി പ്രവേശനത്തില്‍ ചട്ടലംഘനം ഇല്ലെന്ന് കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വിസി

Janayugom Webdesk
തിരുവനന്തപുരം
June 8, 2023 4:17 pm

ഗസ്റ്റ് ലക്ചറര്‍ നിയമനത്തില്‍ വ്യാജരേഖ ചമച്ചകേസില്‍ പ്രതിയായ കെ വിദ്യയുടെ പിഎച്ചഡി പ്രവേശനത്തില്‍ ചട്ടലംഘനം ഇല്ലെന്ന് കാലടി സംസ്കൃത സര്‍വകലാശാല മുന്‍ വിസി ധര്‍മ്മരാജ് അടാട്ട്.

ജനറല്‍അഡ്മിഷന്‍ ചട്ടത്തെ പിഎച്ചഡി അഡ്മിഷനുമായി ബന്ധപ്പെടുത്തുകയാണ് പലരും ചെയ്യുന്നതെന്നും. അതുമൂലമാണ് ഇത്തരം സംശയങ്ങള്‍ ഉണ്ടാകുന്നതെന്നുമാണ് അദ്ദേഹത്തിന്‍റെ വിശദീകരണം.

പ്രൊവൈസ് ചാന്‍സലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പിഎച്ച്ഡി അഡ്മിഷന്‍ നടത്തുന്നത്. 5 പേര്‍ക്ക് കൂടി അഡ്മിഷന്‍ നല്‍കിയപ്പോള്‍ അതില്‍ എസ് സി-എസ് ടി കുട്ടികള്‍ ഉണ്ടായിരുന്നില്ലെന്നാണ് ഓര്‍മ്മ.

സര്‍വകലാശാല നിര്‍ദ്ദേശിക്കാതെ എസ് സി ‑എസ് ടി സെല്ലിന് അന്വേഷിക്കാനോ, റിപ്പോര്‍ട്ട് സമര്‍പ്പിക്കാനോ കഴിയില്ല.നിലവില്‍ ഹാജരാക്കിയിരിക്കുന്ന എസ് സി ‑എസ് ടി സെല്ലിന്‍റെ റിപ്പോര്‍ട്ടിന് പ്രസക്തിയില്ലെന്നും ധര്‍മ്മരാജ് അടാട്ട് അഭിപ്രായപ്പെട്ടു. 

Eng­lish Summary:
For­mer VC of Cal­a­di San­skrit Uni­ver­si­ty says there is no vio­la­tion of rules in Vidya’s PhD admission

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.