Site iconSite icon Janayugom Online

ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്യുന്നതിന് ഒത്താശ ചെയ്ത മുൻ വില്ലേജ് ഓഫീസര്‍ക്ക് കഠിന തടവ്

ആൾമാറാട്ടം നടത്തി രജിസ്റ്റർ ചെയ്ത വസ്തു പോക്കുവരവ് ചെയ്യുന്നതിന് ഒത്താശ ചെയ്ത് നൽകിയ കേസിൽ പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പിനെ മൂന്ന് വർഷം കഠിന തടവിനും 25,000 രൂപ പിഴ ഒടുക്കുന്നതിനും വ്യാഴാഴ്ച തിരുവനന്തപുരം വിജിലൻസ് കോടതി ഉത്തരവായി.

2005ൽ പത്തനംതിട്ട വില്ലേജിൽ പത്തനംതിട്ട റിംഗ് റോഡിൽ പെട്ട 24 സെന്റ് വസ്തു പോക്ക് വരവ് ചെയ്യുന്നതിനായി വിദേശത്തായിരുന്ന യഥാർത്ഥ ഉടമ സജിദ ഹബീബുള്ള എന്ന വ്യക്തിയുടെ ഭൂമി ആൾമാറാട്ടം നടത്തി, മറ്റൊരു പ്രതിയായ സബീന എന്ന സ്ത്രീയെ പകരം പത്തനംതിട്ട സബ് രജിസ്റ്റാർ മുമ്പാകെ ഹാജരാക്കി ആധാരം ചെയ്യുകയും തുടർന്ന് പത്തനംതിട്ട വില്ലേജ് ഓഫീസറായിരുന്ന സോമൻ കുറുപ്പു് വസ്തു പോക്കുവരവ് ചെയ്ത് നൽകിയെന്നായിരുന്നു കേസ്. വിജിലൻസ് പത്തനംതിട്ട യൂണിറ്റ് രജിസ്റ്റർ ചെയ്ത കേസിലാണ് തിരുവനന്തപുരം വിജിലൻസ് കോടതി പ്രതികൾ കുറ്റക്കാരാണെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. മറ്റൊരു പ്രതിയായ സബീനയ്ക്ക് മൂന്ന് വർഷം കഠിന തടവിനും 20000/ രൂപ പിഴ ഒടുക്കുന്നതിനും ശിക്ഷ വിധിച്ചു.

Eng­lish Sum­ma­ry: for­mer vil­lage offi­cer gets imprisonment

You may also like this video 

Exit mobile version