പത്തനംതിട്ട കൊടുമണ്ണിൽ ഒമ്പതാം ക്ലാസുകാരിയെ തട്ടിക്കൊണ്ടുപോകാൻ ശ്രമിക്കുന്നതിനിടയില്‍ കാമുകനും കൂട്ടാളികളും പിടിയില്‍. പെൺകുട്ടിയുമായി പോകും വഴി പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷ കേടായി വഴിയില്‍ കുടുങ്ങുകയായിരുന്നു. പെണ്‍കുട്ടിയെ കാണാനില്ലെന്ന വീട്ടുകാരുടെ പരാതിപ്രകാരം അന്വേഷണം തുടങ്ങിയ പൊലീസ് വഴിയരികില്‍ ഓട്ടോ കണ്ടു നടത്തിയ പരിശോധനയിലാണ് നാലുപേര്‍ പിടിയിലായത്.
ഇലവുംതിട്ട സ്വദേശികളായ അരുൺ, ബിജു, അജി ശശി, അഭിഷിക് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ നിന്നാണ് നാലാംഗ സംഘം 14 കാരിയെ തട്ടിക്കൊണ്ടുപോയത്. പ്രതികളിൽ ഒരാൾ പെൺകുട്ടിയുമായി അടുപ്പമുള്ള ആളാണെന്ന് പൊലീസ് പറയുന്നു.
English Summary: four arrested on kidnapping of 9th class girl
You may also like this video

