തമിഴ്നാട് കടലൂരില്‍ ട്രെയിന്‍ സ്കൂള്‍ ബസിലിടിച്ച് നാല് കുട്ടികള്‍ മരിച്ചു.പത്തിലേറെ പേര്‍ക്ക് പരിക്ക്. കടലൂരിലെ സെമ്മങ്കുപ്പത്ത് ഇന്ന് രാവിലെയാണ് അപകടമുണ്ടായത്.
റെയിൽവേ ട്രാക്ക് കടക്കാനുള്ള വാഹനത്തിന്റെ ശ്രമത്തിനിടെ ട്രെയിൻ വന്നിടിക്കുകയായമിരുന്നു. പരിക്കേറ്റ വിദ്യാർഥികളെ കടലൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൃത്യമായി എത്രപേർക്ക് പരിക്കേറ്റിട്ടുണ്ടെന്നത് സംബന്ധിച്ച് കൃത്യമായ വിവരം ലഭിച്ചിട്ടില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു.

