തമിഴ്നാട്ടിൽ ട്രെയിനിൽ നിന്ന് നാല് കോടി രൂപയുമായി ബിജെപി പ്രവർത്തനകടക്കം രണ്ടു പേർ പിടിയിൽ. താംബരം റെയിൽവേ സ്റ്റേഷനിൽ തെരഞ്ഞെടുപ്പ് കമീഷന്റെ ഫ്ലെയിങ് സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് പണം പിടിച്ചെടുത്തത്. ബിജെപി പ്രവർത്തകനായ എസ് സതീഷ്, സഹോദരൻ എസ് നവീൻ, എസ് പെരുമാൾ എന്നിവരാണ് പിടിയിലായത്.
രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തു. ഇന്നലെ രാത്രിയിൽ ചെന്നൈയിൽ നിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്ന് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെത്തി. അറസ്റ്റിലായ സതീഷ് ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ ഉടമസ്ഥതയിലുള്ള ചെന്നൈ ബ്ലൂ ഡയമണ്ട് ഹോട്ടൽ മാനേജരാണ്. നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയത് എന്ന് പിടിയിലായ പ്രതികൾ കുറ്റസമ്മതം നടത്തിയതെന്ന് പൊലീസ് റിപ്പോര്‍ട്ട്.
English Summary: Four crore rupees were smuggled by train; Two people, including a BJP worker, have been arrested in Tamil Nadu
You may also like this video