മഞ്ചേരിയിൽ കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു. യു കെ മുഹമ്മദ് സാബിത്ത് (15), അത്തിമണ്ണിൽ അബ്ദുൽ സലാം (47), മകൻ ആദിൽ മുഹമ്മദ് (16), എ എം ഹുസൈൻ (35) എന്നിവരെയാണ് തേനീച്ചകൾ കൂട്ടമായി ആക്രമിച്ചത്. പരിക്കേറ്റവർ മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സ തേടി. ആക്രമണം ആവർത്തിക്കുന്നുണ്ടെങ്കിലും പ്രദേശത്ത് തേനീച്ചയുടെ കൂടുകളൊന്നും കണ്ടെത്താൻ സാധിച്ചിട്ടില്ലെന്ന് നാട്ടുകാർ പറയുന്നു.
കാട്ടുതേനീച്ചയുടെ ആക്രമണത്തിൽ നാല് പേർക്ക് പരിക്കേറ്റു

