Site icon Janayugom Online

ദേശീയപാത 66‑ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍

കേരളത്തെ 25 വര്‍ഷം കൊണ്ട് വികസിത നിലവാരത്തിലെത്തിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കണ്ണൂരും കൊല്ലത്തും പുതിയ ഐടി പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. തിരുവനന്തപുരം-കൊല്ലം, ആറുവരി പാതയായി വികസിപ്പിക്കുന്ന ദേശീയപാത 66‑ന് സമാന്തരമായി നാല് ഐടി ഇടനാഴികള്‍ സംസ്ഥാനത്ത് സ്ഥാപിക്കും. ഈ നാല് ഇടനാഴികളും സംസ്ഥാനത്തെ നിലവിലുള്ള ഐടി കേന്ദ്രങ്ങളില്‍ നിന്നാകും ഉത്ഭവിക്കുകയെന്ന് ധനമന്ത്രി പറഞ്ഞു.

ഇതുകൂടി വായിക്കാം;ബജറ്റ് അവതരണം തുടങ്ങി

ടെക്‌നോപാര്‍ക്ക് മൂന്നാംഘട്ടത്തില്‍ നിന്ന് കൊല്ലത്തേക്ക്, എറണാകുളം-കൊരട്ടി, എറണാകുളം-ചേര്‍ത്തല, കോഴിക്കോട്-കണ്ണൂര്‍ എന്നിവിടങ്ങളാണ് നിര്‍ഷ്ട ഇടനാഴികള്‍. കണ്ണൂരില്‍ പുതിയ ഐടി പാര്‍ക്ക് സ്ഥാപിക്കും. 15 മുതല്‍ 25 ഏക്കര്‍വരെ ഏറ്റെടുത്തുകൊണ്ടാകും പാര്‍ക്ക് സ്ഥാപിക്കുക. ഐടി ഇടനാഴി വിപുലീകരണത്തിന്റെ ഭാഗമായി കൊല്ലത്ത് അഞ്ചു ലക്ഷം ചതുരശ്ര അടി വിസ്തൃതിയില്‍ ഐടി സൗകര്യം സ്ഥാപിക്കും.

Eng­lish Summary:Four IT cor­ri­dors par­al­lel to Nation­al High­way 66
You may also like this video

Exit mobile version