Site iconSite icon Janayugom Online

എംഡിഎംഎ കടത്തിയ സംഘത്തിലെ നാലുപേർ പിടിയിൽ

ബം​ഗ​ളൂ​രി​ൽ നി​ന്ന്​ എംഡിഎം​എ ക​ട​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന സം​ഘ​ത്തി​ലെ പ്ര​ധാ​നി​ക​ളാ​യ നാ​ലു പേ​രെ തു​മ്പ പൊ​ലീ​സ് പി​ടി​കൂ​ടി. കൊ​ല്ലം ഉ​മൈ​ന​ല്ലൂ​ർ സ്വ​ദേ​ശി അ​ബ്ദു​റ​സാ​ഖ് (24),കൊ​ല്ലം മു​ണ്ട​ക്ക​ൽ സ്വ​ദേ​ശി പ്ര​ണ​വ് (25), തൃ​ശ്ശൂ​ർ കു​ന്നം​കു​ളം സ്വ​ദേ​ശി​ക​ളാ​യ ഷ​ഹ​ബാ​സ് (26), അ​ന​സ് (22) എ​ന്നി​വ​രെ​യാ​ണ് അ​റ​സ്റ്റ് ചെയ്തത്.

ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ 37 ഗ്രാം ​എം​ഡി​എംഎയു​മാ​യി പി​ടി​യി​ലാ​യ പ്ര​തി​യെ ചോ​ദ്യം ചെ​യ്ത​തി​ൽ നി​ന്ന്​ ല​ഭി​ച്ച വി​വ​ര​ത്തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അറസ്റ്റ്.
കൊ​ല്ലം സ്വ​ദേ​ശി​ക​ളാ​ണ് എം​ഡി​എം​എ ബം​ഗ​ളൂ​രി​ൽ നി​ന്ന് എ​ത്തി​ച്ച​ത്. തൃ​ശൂ​ർ സ്വ​ദേ​ശി​ക​ളാ​യ പ്ര​തി​ക​ളാ​ണ് എം​ഡി​എംഎ ക​ച്ച​വ​ട​ത്തി​നാ​യി പ​ണം ന​ൽ​കി​യ​തെ​ന്ന് പൊലീ​സ് ക​ണ്ടെ​ത്തി. ദി​വ​സ​ങ്ങ​ൾ നീ​ണ്ട പൊലീ​സി​ന്റെ നി​രീ​ക്ഷ​ണ​ത്തി​നൊ​ടു​വി​ലാ​ണ് പ്ര​തി​ക​ളെ പി​ടി​കൂടിയത്. പിന്നാലെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ പ്ര​തി​ക​ളെ റി​മാ​ൻ​ഡ് ചെയ്തു.

Exit mobile version